കൊച്ചി: വാട്സാപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് പുതിയ ഐടി നിയമത്തിന് രൂപം നല്കാന് ഉദ്ദേശിക്കുന്ന പശ്ചാത്തലത്തില്‍ ഈ ഹർജിക്ക് പ്രസക്തിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കണക്കിലെടുത്താണ് കോടതി നടപടി.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്സാപ്പ് നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടൻ ആണ് വാട്സാപ്പിനെ വിലക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്സാപ്പിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.വാട്സാപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഡേറ്റയിൽ കൃത്രിമം നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.