തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ വിദേശ മദ്യം വില്‍ക്കില്ലെന്നും ബിയറും വൈനും മാത്രമായിരിക്കും വില്‍പ്പനയെന്നും ബാര്‍ ഉടമകളുടെ സംഘടന അറിയിച്ചു.വെയര്‍ഹൗസ് ചാര്‍ജ് ബാറുകള്‍ക്ക് എട്ട് ശതമാനത്തില്‍ നിന്ന് 25 ശതമാനമായും കണ്‍സ്യൂമര്‍ഫെഡിന് എട്ടില്‍ നിന്ന് 20 ശതമാനമായുമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഉയര്‍ത്തിയത്.
കോവിഡ് കാലത്തെ നഷ്ടം പരിഹരിക്കുന്നതിനാണ് ഇതെന്നാണ് ബെവ്‌കോ അധികൃതര്‍ പറയുന്നത്. ബെവ്‌കോ നടപടിയില്‍ പ്രതിഷേധിച്ച് ഒരാഴ്ചയായി ബാറുകള്‍ അടച്ചിട്ടിരിക്കുകയാണ്.ഇപ്പോഴത്ത മാര്‍ജിനില്‍ മുന്നോട്ടുപോവാനാവില്ലെന്നാണ് ബാര്‍ ഉടമകളുടെ നിലപാട്. നിലവില്‍ സ്റ്റോക്ക് ഉള്ള ബിയറിന്റെ കാലാവധി കഴിഞ്ഞാല്‍ വില്‍ക്കാനാവില്ല എന്നതിനാണ് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.