തിരുവനന്തപുരം : സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം കൂടുതൽ കടുപ്പിക്കാനൊരുങ്ങി സർക്കാർ. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ്നടപടി. ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുടെ നിർദ്ദേശവും സർക്കാർ പരിഗണനയിൽ എടുത്തിട്ടുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുതൽ 15 വരെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കടുപ്പിക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. ഇത് പ്രകാരം ടിപിആർ 5 ന് താഴെയുളള തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമായിരിക്കും സർക്കാർ കൂടുതൽ ഇളവുകൾ നൽകുന്നത്. നടക്കാനിരിക്കുന്ന കൊറോണ അവലോകന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും.നിലവിൽ ടിപിആർ 24 ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് കർശന നിയന്ത്രണങ്ങൾ ഉള്ളത്.