ന്യൂഡല്‍ഹി:കോവിഡിന്റെ മൂന്നാംതരംഗം രണ്ടാംതരംഗംപോലെ അതിരൂക്ഷമാവാന്‍ സാധ്യത കുറവാണെന്ന് വിദഗ്ധർ . ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍.) ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്ത്യയിൽ രോഗവ്യാപനം കൂടുതൽ നടന്നതിനാൽ ഇനി ഒരു തരംഗം ഉണ്ടായാലും അത് രണ്ടാമത്തേതുപോലെ അതിതീവ്രമാകാൻ സാധ്യതയില്ലെന്നാണ് പഠനം പറയുന്നത്.
“2020 ജനുവരി അവസാനമാണ് ഇന്ത്യയില്‍ കോവിഡ് തുടങ്ങിയത്. സെപ്റ്റംബറില്‍ ഒന്നാംതരംഗം അതിന്റെ ഉച്ചിയിലെത്തി. രണ്ടാംതരംഗം ഇക്കൊല്ലം ഫെബ്രുവരി പകുതിയോടെയാണ് ആരംഭിച്ചത്. തരംഗത്തിന്റെ മൂര്‍ച്ച കുറഞ്ഞെങ്കിലും ഇനിയും അവസാനിച്ചിട്ടില്ലെന്ന് ഐ.സി.എം.ആര്‍. കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രണ്ടാംതരംഗത്തിനിടയിലാണ് വൈറസിന് തീവ്രതയേറിയ വകഭേദങ്ങള്‍ ഉണ്ടായത്. യു.എസ്.എ., യു.കെ. എന്നിവിടങ്ങളില്‍ മൂന്നാംതരംഗം ഇതിനകം തുടങ്ങി. ഇന്ത്യയില്‍ രോഗവ്യാപനം കൂടുതല്‍ നടന്നതിനാല്‍ ഇനി ഒരു തരംഗം ഉണ്ടാവുകയാണെങ്കില്‍ത്തന്നെ അത് രണ്ടാമത്തേതുപോലെ അതിതീവ്രമാകാന്‍ സാധ്യതയില്ല” -പഠനം പറയുന്നു.
















