ക്രൊയേഷ്യയിലെ ഒസിജെക്കിൽ നടക്കുന്ന ഇന്‍റര്‍ നാഷണൽ ഷൂട്ടിങ് സ്‌പോർട്‌സ് ഫെഡറേഷൻ (ഐ.എസ്.എസ്.എഫ്) ലോകകപ്പിൽ ടീം വിഭാഗത്തിൽ ഇന്ത്യയ്ക്ക് വെള്ളി. ഫൈനലിൽ റഷ്യൻ സംഘത്തോട് 12-16 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
മനു ബക്കറും സൗരഭ് ചൗധരിയുമാണ് 10 മീറ്റർ എയർ പിസ്റ്റൽ മിക്‌സഡ് വിഭാഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടിയത്.
ടൂർണമെന്‍റിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ ഇന്ത്യൻ സംഘം വെങ്കലം നേടിയിരുന്നു.