തിരുവനന്തപുരം: പത്തനംതിട്ട വിജിലൻസ് ഇൻസ്പെക്ടർ മണികണ്ഠനുണ്ണി മരണപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവേ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. നേരത്തെ കോവിഡ് ബാധിതനായിരുന്നു.
കോവിഡ് ഭേദമായതിനെ തുടർന്ന് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് മരണം. പൂജപ്പുര, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്നു