കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ സ്റ്റാൻറിംഗ് കമ്മിറ്റി അധ്യക്ഷനും ഡിസിസി അംഗവുമായ എ ബി സാബു കോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഐഎമ്മിൽ ചേർന്നു. തൃപ്പൂണിത്തറ നിയോജക മണ്ഡലത്തിൽ കെ ബാബു സ്ഥാനാർഥിയാകാകുന്നതിനെതിരെ എ ബി സാബു പരസ്യ പ്രതിഷേധം ഉയർത്തിയിരുന്നു.
ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയാണ് തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചതെന്ന് എ ബി സാബു കുറ്റപ്പെടുത്തി. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ കോൺഗ്രസിന് കഴിയാത്തതിനാലാണ് രാജിവെക്കുന്നതെന്ന് കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളത്തിൽ സാബു വ്യക്തമാക്കി.