കൊല്ലത്ത് നവജാത ശിശു മരിച്ച കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക് സുഹൃത്തിനെ പൊലീസ് കണ്ടെത്തി. കൊല്ലം സ്വദേശി അനന്തുവാണ് രേഷ്മയുടെ സുഹൃത്തെന്ന് പൊലീസ് പറഞ്ഞു.പരവൂരിലും വർക്കലയിലും കൂടിക്കാഴ്‌ചയ്‌ക്കായി രേഷ്മയെ അനന്തു വിളിച്ചെന്ന് അന്വേഷണ സംഘം പറയുന്നു.സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ്.
ജനുവരി അഞ്ചിനാണ് രാവിലെ ആറോടെ പുരയിടത്തിൽ ശിശുവിനെ ഉപേക്ഷിച്ചവിവരം രേഷ്മയുടെ പിതാവാണ് പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചത്. പാരിപ്പള്ളി പൊലീസ് എത്തി ദേഹമാസകലം കരിയിലയും പൊടിയും മൂടിയ നിലയിൽ കണ്ടെത്തിയ ആൺകുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. എസ്.എ.ടി ആശുപത്രിയിലെ ഐ.സി.യു യൂനിറ്റിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.