1250 സിസി എഞ്ചിന് കരുത്തില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്.പുതിയ ഹാര്‍ലി ഡേവിഡ്സണ് 1250 സിസി മോഡല്‍ 2021 ജൂലൈ 13 ന് ഒരു വെര്‍ച്വല്‍ ഇവന്റ് വഴി ആഗോളതലത്തില്‍ അവതരിപ്പിക്കും. ടീസര്‍ ഹാര്‍ലി ഡേവിഡ്സണ് ഇന്ത്യയും പങ്കിട്ടതിനാല്‍, പുതിയ മോട്ടോര്‍സൈക്കിള്‍ ക്രമേണ നമ്മുടെ രാജ്യത്തും വില്‍പ്പനയ്ക്ക് എത്തിയേക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.
1250 സിസി എഞ്ചിന് കരുത്തിലാകും പുതിയ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുകയെന്നും ടീസര്‍ വീഡിയോ വെളിപ്പെടുത്തുന്നു. സ്റ്റാന്‍ഡേര്‍ഡ്, സ്പെഷ്യല്‍ എന്നീ രണ്ട് വേരിയന്റുകളില്‍ പുതിയ അഡ്വഞ്ചര്‍ വാഹനം ലഭ്യമാകും. ആദ്യത്തേതിന്റെ വില 16.90 ലക്ഷം രൂപയാണ്, രണ്ടാമത്തേതിന് 19.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. രണ്ട് മോഡലുകള്‍ക്കും കമ്പനി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട് .