കവരത്തി :രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയ്ക്ക് ലക്ഷദ്വീപ് പോലീസിന്റെ നോട്ടീസ്. വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.കഴിഞ്ഞ ദിവസം ഐഷയെ എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. കവരത്തി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്.
സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ കേന്ദ്രസർക്കാർ ദ്വീപ് ജനതയ്ക്കെതിരേ ജൈവായുധം പ്രയോഗിക്കുന്നു എന്ന് ആയിഷ ആരോപിച്ചിരുന്നു. ലക്ഷദ്വീപ് ബി.ജെ.പി. ഘടകം ഇതിനെതിരേ പരാതി നൽകുകിയതിനെ തുടർന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.