തിരുവനന്തപുരം നഗരത്തിൽ നിന്ന് വെറും 40 കിലോമീറ്റർ മാത്രം അകലെയാണെങ്കിലും, സൗകര്യങ്ങളുടെ കാര്യത്തിൽ നഗരത്തിൽ നിന്ന് ഒരു 50 വര്ഷം പിന്നിലാണ് പൊടിയകാല എന്ന ആദിവാസി കോളനി. ഓരോ സർക്കാരും ജനപ്രതിനിധികളും മാറി വരുമ്പോൾ പുതിയ വാഗ്ദാനങ്ങൾ നൽകുമെങ്കിലും അവയുടെ ഒരു അംശം പോലും ഇവർക്ക് ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. അടിയന്തര ഘട്ടത്തിൽ ഒരു ആംബുലൻസ് വിളിക്കാൻ പോലും ഇവിടെ മൊബൈൽ റേഞ്ച് പോലും ഇവിടെ ഇല്ല. തൊട്ടടുത്ത ആശുപത്രിയിലേക്ക് എത്തണമെങ്കിൽ പോലും നാല് കിലോമീറ്റര് തകർന്ന് തരിപ്പണമായി കിടക്കുന്ന കാട്ടു വഴിയിലൂടെ വേണം യാത്ര ചെയ്യാൻ. അരികുവത്കരിക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമാണ് ഈ ജനതയെന്ന് പറയുന്നതാണ് വസ്തുത.