കൊല്ലം: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഐജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണം ആരംഭിച്ചു. വിസ്മയയുടെ വീട്ടിലെത്തി ഹര്‍ഷിത അത്തല്ലൂരി അച്ഛനും കുടുംബാംഗങ്ങളുമായി വിശദമായി കാര്യങ്ങൾ ചര്‍ച്ച ചെയ്തു.
വിസ്മയയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പറയാനാവില്ലെന്ന്ഐ .ജി ഹർഷിത അട്ടല്ലൂരി പറഞ്ഞു . പ്രതി കിരണിനെതിരെ ശക്തമായ തെളിവുകളുണ്ട്. പ്രതിക്കെതിരെ ചുമത്തിയത് കൂടുതൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളെന്നും വിസ്മയയുടെ മെഡിക്കൽ റിപ്പോർട്ട് വിശദമായി പരിശോധിക്കും. മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തത വരാനുണ്ട്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കുമെന്നും ഹർഷിത അട്ടല്ലൂരി മാധ്യമങ്ങളെ അറിയിച്ചു.