ആവശ്യമായ ചേരുവകൾ
പോത്തിറച്ചി-അരക്കിലോ
വെളുത്തുള്ളി ചതച്ചത് -ആവശ്യത്തിന്
ഇഞ്ചി -ആവശ്യത്തിന്
സവാള -വലിയ ഒരെണ്ണം
കറിവേപ്പില
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -250 ഗ്രാം
മുളകുപൊടി -രണ്ട് സ്പൂണ്‍
ഇറച്ചി മസാല
തയ്യാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ ഇറച്ചി, മസാലയും ഉപ്പും ഇഞ്ചിയും ചേര്‍ത്ത് തിരുമ്മി കുക്കറിലിട്ട് വേവിക്കുക. തണുത്തശേഷം കഷണങ്ങള്‍ മിക്സിയിലിട്ട് അല്‍പമൊന്ന് അടിക്കുക. കഷണങ്ങള്‍ ചതയാന്‍ വേണ്ടി മാത്രമാണിത്, അധികം ചതയരുത്.
ചൂടായ എണ്ണയില്‍ വെളുത്തുള്ളി, സവാള ഇവയിട്ട് മൂപ്പിക്കുക. മൂത്തുവരുമ്പോള്‍ കറിവേപ്പിലയും ചതച്ച ഇറച്ചിയും ചേര്‍ക്കുക. ആവശ്യത്തിന് മുളകുപൊടിയും ചേര്‍ത്ത് നന്നായി വറുത്തുകോരുക.