യൂറോ കപ്പില്‍ ഗൂപ്പ് ഡിയില്‍ നിന്ന് ഇംഗ്ലണ്ടും ക്രൊയേഷ്യയും പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പാക്കി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചെക് റിപ്പബ്ലിക്കിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് മുന്നേറിയത്. റഹീം സ്റ്റര്‍ലിംഗാണ് ഇംഗ്ലണ്ടിന്റെ ഏകഗോള്‍ നേടിയത്. മികച്ച പ്രകടനമാണ് ചെക്ക് റിപ്പബ്ലിക്കിനെതിരെ ഹാരി കെയ്‌നും സംഘവും പുറത്തെടുത്തത്. നിരവധി മാറ്റങ്ങളുമായി ഇറങ്ങിയ ഇംഗ്ലണ്ട് പടയിൽ ജാക്ക് ഗ്രീലിഷ്, പുകയോ സാക്ക, ഹാരി മക്വയർ എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി.
പന്ത്രണ്ടാം മിനിറ്റിലാണ് ഇംഗ്ലണ്ടിനായി റഹീം സ്‌റ്റെർലിംഗ് ഗോൾ നേടിയത്. ഈ യൂറോയിൽ സ്റ്റെർലിങിന്റെയും ഇംഗ്ലണ്ടിന്റെയും രണ്ടാം ഗോൾ ആണ് ഇത്. 17-ാം മിനിറ്റില്‍ വ്‌ളാസിച്ചിന്റെ ഗോളിലൂടെയാണ് ക്രൊയേഷ്യ മുന്നിലെത്തിയത്. ഗോളിന് വഴിയൊരുക്കിയത് പെരിസിച്ചും. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്പ് സ്‌കോട്‌ലന്‍ഡ് ഗോള്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ചായിരുന്നു ക്രൊയേഷ്യ. 62-ാം മിനിറ്റില്‍ വിസ്മയിപ്പിക്കുന്ന ഗോളിലൂടെ മോഡ്രിച്ച് ലീഡുയര്‍ത്തി.ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർക്കും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കും പ്രീക്വാർട്ടറിലേക്ക് കടക്കാം. ഇതുവരെ 12 ടീമുകളും നോക്കൗട്ടിലേക്ക് കടന്നു. നാല് ടീമുകൾക്ക് കൂടി മാത്രമാണ് പ്രീക്വാർട്ടറിൽ ഇടം ബാക്കിയുള്ളത്.