ദുബൈ:യാത്രാ വിലക്കിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രവാസികൾക്ക് ഇന്നു മുതൽ യുഎഇയിൽ പ്രവേശിക്കാം.യുഎഇ അംഗീകരിച്ച ഏതെങ്കിലും ഒരു വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവര്‍ക്കാണ് പ്രവേശന അനുമതി ലഭിക്കുക. ഫൈസര്‍ ബയോഎന്‍ടെക്, ഓക്സ്ഫോഡ് ആസ്‍ട്രസെനിക അല്ലെങ്കില്‍ കൊവിഷീല്‍ഡ്, സിനോഫാം, സ്‍പുട്‍നിക് എന്നിവയാണ് യുഎഇ അംഗീകരിച്ചിട്ടുള്ള വാക്സിനുകളെന്നാണ് അറിയിപ്പ്. ഇന്ത്യയില്‍ ലഭ്യമാവുന്ന കൊവിഷീല്‍ഡ് വാക്സിനും ഓക്സ്‍ഫോഡ് ആസ്‍ട്രസെനികയും ഒരേ വാക്സിനാണെന്നും, അതുകൊണ്ടുതന്നെ കൊവിഷീല്‍ഡിന് അംഗീകാരമുണ്ടെന്നുംപ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കോവിഡ് ആര്‍.ടി.പി.സി.ആര്‍.ഫലം കൈവശം വെക്കണം, പി.സി.ആര്‍. ഫലത്തിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍. കോഡ് രേഖപ്പെടുത്തണം, വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍മുന്‍പുള്ള റാപ്പിഡ് പരിശോധനവേണം, ദുബായ് വിമാനത്താവളത്തില്‍ എത്തിയാല്‍ വീണ്ടും ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാകണം, ഫലംവരുന്നതുവരെ യാത്രക്കാര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയണം തുടങ്ങിയവയാണ് യു.എ.ഇ. നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്ന വ്യവസ്ഥകള്‍.