തൃശൂർ: തൃശൂരിൽ വാഹനാപകടത്തെ തുടർന്ന് ബൈക്ക് യാത്രികൻ മരിച്ചു. ദേശീയ പാതയൽ ശ്രീനാരായണപുരത്തിന് സമീപം 25-ാം കല്ലിൽ ജീപ്പുമായി കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികൻ ഷമീർ(41) മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഭാര്യ ഷാഹിദ(38)യെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശപ്പിച്ചു.
ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം.അപകടം നടന്നതിന് പിന്നാലെ ഓണ്‍ ലൈഫ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഷമീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജീപ്പ് ഇടിച്ചതിനെ തുടർന്ന് സമീപത്തെ വൈദ്യുതി പോസ്റ്റ് തകർന്നിട്ടുമുണ്ട്.