തിരുവനന്തപുരം: ജൂലൈ ഒന്ന് മുതല്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ആരംഭിക്കും. അവരുടെ വാക്സിനേഷന് പൂര്‍ത്തിയായ സാഹചര്യത്തിലാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോളേജ് വിദ്യാര്‍ഥികളുടെ വാക്സിനേഷനും പൂര്‍ത്തിയാക്കി കോളേജുകള്‍ തുറക്കാനുള്ള സാഹചര്യം പരിശോധിക്കുകയാണ്. ഇവര്‍ക്ക് പെട്ടെന്നു തന്നെ വാക്സിന് നല്കി കോളേജുകകള്‍ തുറക്കുന്നതിനുളള സാഹചര്യം ഒരുക്കുന്നത് ആലോചിക്കുന്നുണ്ട്. ഇതിനായി 18 മുതല്‍ 21 വരെയുള്ളവര്‍ക്ക് പ്രത്യേക രജിസ്ട്രേഷന് ആരംഭിക്കുംമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്കൂളുകളുടെ കാര്യത്തില്‍ അധ്യാപകരുടെ വാക്സിനേഷന് മുന്‍ഗണന നല്‍കുക. കുട്ടികളുടെ വാക്സിന് ഏതാനും മാസങ്ങള്‍ക്കകം ലഭ്യമായിത്തുടങ്ങും എന്നാണ് വാര്‍ത്തകള്‍ ഉള്ളത്. ലഭ്യമാകുന്ന മുറക്ക് കാലതാമസമില്ലാതെ അതും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാക്സിന് വിതരണത്തിന് ആവശ്യമായ നടപടികള്‍ കൂടുതല്‍ ചിട്ടപ്പെടുത്തി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ വാക്സിന് രജിസ്ട്രേഷന് ചെയ്യാത്തവരെ കണ്ടെത്തി രജിസ്ട്രേഷന് നടത്തി വരികയാണ്. കൊവാക്സിന്റെ പുതിയ സ്റ്റോക്ക് ലഭ്യമായതോടെ റണ്ടാം ഡോസ് വേണ്ടവര്‍ക്ക് അതു നല്‍കാനാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.