ആലപ്പുഴ; ആലപ്പുഴ വള്ളികുന്നത്ത് പത്തൊന്‍പതുകാരിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതല്‍ സുചിത്രയെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് നടന്ന അന്വേഷണത്തിലാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവസമയത്ത് സുചിത്രയുടെ ഭർതൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുത്ത ദിവസങ്ങളിലാണ് വിവാഹത്തിന്റെ ലീവ് കഴിഞ്ഞ ശേഷം സൈനികനായ വിഷ്ണു തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്.