തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതി വാടകവീട്ടിൽ തീകൊളുത്തി മരിച്ചു.വെങ്ങാനൂർ സ്വദേശിനി അർച്ചന (24) ആണ് മരിച്ചത്.സംഭവമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോൾ ഭർത്താവ് സുരേഷ് ഓടി രക്ഷപ്പെട്ടു. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പരാതി നൽകി.സംഭവത്തിൽ പോലീസ് കേസെടുത്തു.