ആദിവാസികൾക്ക് സാന്ത്വനമായി മുകേഷ് ഫാൻസും കൂട്ടായ്മ്മയും. പൊടിയകാല ആദിവാസി കോളനിയിലെ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകളും മത്സ്യവും, ഊരിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്ത് മുകേഷ് എം നായർ ഫാൻസും കൂട്ടായിമ്മയും. ഈ കഴിഞ്ഞ ഞാറാഴ്ചയാണ് സംഘം ഊരിലെത്തി സഹായങ്ങൾ വിതരണം ചെയ്തത്. ഞാറാഴ്ച രാവിലെ ഊരുമൂപ്പൻ ശ്രീകുമാറിന്റെയും വാർഡ് മെമ്പർ ലതയുടെയും സാന്നിധ്യത്തിൽ സൺ സ്ട്രീറ്റ് ഫൌണ്ടേഷന്റെയും മുകേഷ് ഫാൻസ് അസോസിയേഷന്റെയും കോമഡി സ്റ്റാർ ഫെയിം പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
തിരുവനന്തപുരം നഗരത്തിൽ നിന്ന് കഷ്ടിച്ച് 35 കിലോമീറ്റർ അകലെയാണെങ്കിലും ജില്ലയിലെ തന്നെ ഏറ്റവും സാമൂഹികമായും സമ്പാത്തികമായും പിന്നോക്കം നിൽക്കുന്ന ജനതയാണ് പൊടിയകാലയിലേത്. പുറം ലോകവുമായി ബന്ധപെടാൻ മൊബൈൽ നെറ്റ്‌വർക്കോ, സഞ്ചാരയോഗ്യമായ വഴിയോ പോലും ഇവർക്കില്ല. ഇവരുടെ ഈ ബുദ്ധിമുട്ടുകൾ അറിഞ്ഞാണ് മുകേഷ് നായരിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ്മ ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്.