കൊല്ലം : ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലമേല്‍ സ്വദേശിനി വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചുറാണി. സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം ഞെട്ടിക്കുന്നതാണെന്നും കാരണം വെളിച്ചത്തു വരണമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ സമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്നും അവർ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,
സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകൾ വിസ്മയയുടെ മരണം സത്യത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കാണപ്പെട്ടത്. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ തീർച്ചയായും വെളിച്ചത്തു വരണം. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ സമൂഹം ജാഗ്രതയോടെ നിലകൊള്ളണം. നമ്മുടെ പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. വിസ്മയയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു..
വിസ്മയക്ക് ആദരാഞ്ജലികൾ.