ന്യൂഡല്‍ഹി: മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറിയായി പദ്മജ മേനോന്‍.ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് മഹിളാ മോര്‍ച്ചാ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്. എറണാകുളം സ്വദേശിയായ പദ്മജാ മേനോന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. നിലവില്‍ മഹിളാ മോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.
ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗം ഇന്ദു ബാല ഗോസ്വാമി, മധ്യപ്രദേശില്‍ നിന്നുള്ള സുഖ്പ്രീത് കൗര്‍, ഉത്തരാഖണ്ഡിലെ സംസ്ഥാന നേതാവ് ദീപ്തി റാവത്ത് എന്നിങ്ങനെ മൂന്ന് ദേശീയ ജനറല്‍ സെക്രട്ടറിമാരെയും പത്മജ മേനോന്‍ അടക്കം ഏഴ് ദേശീയ സെക്രട്ടറിമാരേയുമാണ് നിയമിച്ചത്.