കൊല്ലം: കൊല്ലം ശൂരനാട് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. മരിച്ച വിസ്മയയുടെ നിലമേല്‍ കൈതോടുള്ള വീട്ടിലെത്തിയാണ് കമ്മിഷന്‍ തെളിവെടുക്കുക. ഇതിനായി വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ രാവിലെ 10 മണിയോടെ കൈതോട് വീട്ടിലെത്തും.
വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും, കൊന്ന് കെട്ടിത്തൂക്കിയതാണെന്നും കുടുംബം ആരോപിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണകാര്യത്തില്‍ വ്യക്തത വരും. ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള കേസ് കിരണിനെതിരെ ചുമത്തുമെന്നാണ് സൂചന. വിസ്മയയുടെ മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്ന് പൊലീസിന് ലഭിക്കും.