തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, മനോരമ ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ പ്രമോദ് രാമന്‍ മീഡിയ വണ്‍ ചാനലിന്റെ തലപ്പത്തേക്ക്. മനോരമ ന്യൂസില്‍ നിന്ന് രാജിവച്ച പ്രമോദ് രാമന്‍ മീഡിയ വണ്‍ എഡിറ്ററായി ചുമതലയേല്‍ക്കുമെന്നു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
പ്രമോദ് രാമന്‍ ദേശാഭിമാനിയിലാണ് മാധ്യമ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് സദ്‌വാര്‍ത്തയിലും പ്രവര്‍ത്തിച്ചു. മലയാളത്തിലെ ദൃശ്യമാധ്യമ രംഗത്തെ തുടക്കക്കാരില്‍ ഒരാളാണ്.കേരളത്തിന്റെ ടെലിവിഷന്‍ വാര്‍ത്താ ചരിത്രത്തിലും നിര്‍ണായക സ്ഥാനമാണ് പ്രമോദ് രാമനുള്ളത്. ആദ്യ സ്വകാര്യ ചാനല്‍ ആയ ഏഷ്യാനെറ്റില്‍ ആദ്യമായി തത്സമയ വാര്‍ത്ത അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു.
മാധ്യമ പ്രവര്‍ത്തകന്‍ എന്നതിനപ്പുറം, മലയാളത്തിലെ അറിയപ്പെടുന്ന കഥാകൃത്ത് കൂടിയാണ് പ്രമോദ് രാമന്‍. രതിമാതാവിന്റെ പുത്രന്‍, ദൃഷ്ടിച്ചാവേര്‍, മരണമാസ്, ബാബറി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു, കഥ എന്നീ കഥാസമാഹാരങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്.