കിയ സെൽറ്റോസ് എസ്‍യുവിയുടെ പുതിയ വേരിയന്‍റിനെ അവതരിപ്പിക്കുന്നു.ഐഎംടി ബാഡ്‌ജിംഗ് ഉപയോഗിച്ച റെഡ് കളർ ഓപ്ഷനിലുള്ള സെൽറ്റോസിനെയാണ് കിയ പരിചയപ്പെടുത്തന്നത്.ഐഎംടിയിൽ മാനുവല്‍ 6-സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. പക്ഷേ ഡ്രൈവര്‍ ക്ലച്ച് ചവിട്ടേണ്ട ആവശ്യമില്ല. ഇത് പ്രവർത്തിപ്പിക്കുന്നത് ഒരു കമ്പ്യൂട്ടറാണ്. അതിനാൽ ഡ്രൈവർ തന്റെ കാൽ ആക്സിലേറ്ററിനും ബ്രേക്കിംഗിനുമായി ഉപയോഗിച്ചാൽ മതി.
ഐഎംടി ഗിയർബോക്‌സ് ഓപ്ഷൻ വാഹനത്തിന്റെ മൈലേജിനെ കാര്യമായി ബാധിക്കുന്നില്ല എന്നും കമ്പനി പറയുന്നു. ഓട്ടോമാറ്റിക്കിന്റെ സുഖസൗകര്യങ്ങൾക്കൊപ്പം ഗിയർ ഷിഫ്റ്റിംഗിന്റെ മേൻമയും നൽകാൻ ഈ ഐഎംടി മോഡലുകൾക്ക് സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്‌യുവിയിലെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 115 bhp കരുത്തിൽ 144 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും.
2021 മോഡല്‍ സെല്‍റ്റോസ് എസ്‌യുവിയെ അടുത്തിടെയാണ് കിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ ലോഗോ നല്‍കിയതുകൂടാതെ പുതിയ ഫീച്ചറുകളും മറ്റും നല്‍കി എസ്‌യുവിയുടെ എല്ലാ വേരിയന്റുകളും പരിഷ്‌കരിച്ചു. ആകെ പതിനേഴ് പുതിയ മെച്ചപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ഇവയില്‍ പല ഫീച്ചറുകളും സെഗ്‌മെന്റില്‍ ഇതാദ്യമാണ്. 9.95 ലക്ഷം രൂപയിലാണ് വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.