ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡറായി ന്യൂസീലൻഡിന്‍റെ താരം ലോറൽ ഹബാർഡ്.വനിതകളുടെ 87 കിലോഗ്രാം ഹെവിവെയ്റ്റ് വിഭാഗത്തിലാണ് ലോറൽ മത്സരിക്കുക. ഈ വിഭാഗത്തിൽ 16ാം റാങ്കിങ്ങാണ് ലോറൽ ഹബാർഡിന്.ശരീരത്തിലെ ടെസ്റ്റോസ്റ്ററോണിൻ്റെ അളവ് ലിറ്ററിൽ 10 നാനോമോൾസിൽ കുറവായതിനാലാണ് ഹബാർഡിന് വനിതാ വിഭാഗത്തിൽ മത്സരിക്കാൻ കഴിഞ്ഞത്.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് മുൻപ് ലോറൽ പുരുഷ ഭാരോദ്വഹന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ടോക്കിയോയിൽ മത്സരിക്കാനിറങ്ങുന്നതോടെ ഒളിമ്പിക്സിലെ ഏറ്റവും ഭാരം കൂടിയ ഭാരോദ്വഹന താരമാവും ലോറൽ.