അണക്കര കൈവെട്ടുകേസിലെ പ്രതി ജോമോളെ റിമാൻഡ് ചെയ്തു.പീരുമേട് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. പ്രതിയെസംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ജോമോൾ അയൽവാസിയായ മനുവിന്‍റെ കൈ വെട്ടി മാറ്റിയത്.ഇന്നലെ രാത്രി നെടുങ്കണ്ടം തൂക്കുപാലത്ത് നിന്ന് പിടിയിലായ ജോമോളെ പതിനൊന്ന് മണിയോടെയാണ് അണക്കര ഏഴാംമൈലിലെത്തിച്ച് തെളിവെടുത്തത്. ജോമോൾ വെട്ടാൻ ഉപയോഗിച്ച കത്തി വീടിന് സമീപത്തെ പറമ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തു.