ആലപ്പുഴ: ദേവസ്വം ജീവനക്കാരനെ ആക്രമിച്ച് രക്ഷപെട്ട പ്രതികളെ കുറിച്ചുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. ജീവനക്കാരനെ ആക്രമിച്ചതിന് ശേഷം പ്രതികൾ സ്‌കൂട്ടറിൽ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. വയലറ്റ് നിറത്തിലുള്ള സ്‌കൂട്ടറിലാണ് മൂന്ന് പ്രതികൾ കടന്ന് കളഞ്ഞതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്
വെള്ളിയാഴ്ച രാവിലെ 9.30 നായിരുന്നു സംഭവം തിരുവംവണ്ടൂർ
ഇരമല്ലിക്കര ദേവസ്വം ജീവനക്കാരനെയാണ് പ്രതികൾ ആക്രമിച്ചത്. സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
പ്രതികൾ മൂന്ന് പേരും ഒരേ സ്‌കൂട്ടറിലാണ് യാത്ര ചെയ്യുന്നത്. മൂന്ന് പേരും മാസ്ക് ധരിച്ചിട്ടുണ്ട്. രണ്ടുപേർ കറുത്ത നിറത്തിലുള്ളതോ അതിനോട് സാമ്യമുള്ള ടീ ഷർട്ടുകളാണ് ധരിച്ചിരിക്കുന്നത്. ഒരാൾ നീല ഷർട്ടും കാവി മുണ്ടുമാണ് വേഷം. വാഹനത്തെകുറിച്ചോ ഈ അക്രമികളെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻതന്നെ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ചെങ്ങന്നൂർ പൊലീസ് അറിയിച്ചു.

















