കൊല്ലം: പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയപാടം സ്വദേശിയായ മിഥുൻ നാഥ് (21) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത് .
കാണാതായ ആദർശ് ( 24 ) നായി തിരച്ചിൽ തുടരുകയാണ്. മറ്റു മൂന്ന് സുഹൃത്തുക്കൾക്ക് ഒപ്പം മീൻപിടിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. എന്നാൽ വള്ളം മറിയുകയായിരുന്നു. മൂന്ന് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു.

















