മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിൽ ഇന്ന് വൈകുന്നേരം എട്ടുമണിയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേര്‍ത്തല സ്വദേശിയാണ്.കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .രാവിലെ മുതല്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച വൈദ്യര്‍ പിന്നീട് ആശുപത്രിയില്‍ പോകാനിരിക്കെയാണ് മരിച്ചത്.
കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വ്യാജ ചികിത്സ നടത്തിയതിനെ തുടര്‍ന്ന് മോഹനന്‍ വൈദ്യരെ പൊലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിരുന്നു.