ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ചക്ര സ്തംഭന സമരം.തിങ്കളാഴ്ച രാവിലെ 11 മണി മുതൽ 11. 15 വരെ സംസ്ഥാനത്തിന്റെ നിരത്തുകൾ സ്തംഭിപ്പിക്കും. യാത്ര ചെയ്യുന്ന വാഹനങ്ങൾ 11 മണിക്കു എവിടെയാണോ നിൽക്കുന്നത് അവിടെ നിർത്തിയിടണം. സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്തമായാണ് സമരം. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണം എന്നാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിക്കുന്നത്.
അതേസമയം സംസ്ഥാനങ്ങൾ ഈടാക്കുന്ന നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് സിഐടിയു സംസ്ഥാന അധ്യക്ഷൻ ആനത്തലവട്ടം ആന്ദൻ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കടക്കം പണം വേണ്ട സമയമാണ്. മരം കുലുക്കിയാൽ കാശ് വീഴില്ലല്ലോ എന്നും ആനത്തലവട്ടം തിരുവനന്തപുരത്ത് പറഞ്ഞു.