കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മയക്കുമരുന്നുമായി വിദേശ യുവതി പിടിയിൽ .ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ എത്തിയ സിംബാബ്‌വെ സ്വദേശി ഷാരോണ്‍ ചിക്ക്വാസെ ആണ് പിടിയിലാത്. ദോഹ വഴിയാണ് ഇവർ കൊച്ചിയിലെത്തിയത്.
ബാഗേജ് പരിശോധനയിലാണ് യുവതി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലാകുന്നത്. ദോഹയില്‍ നിന്നെത്തിയ ഇവര്‍ ബെംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. യുവതിയെ കസ്‌റ്റഡിയിൽ എടുത്തതായി അധികൃതർ അറിയിച്ചു.

















