സംസ്ഥാനത്ത് അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു.പലതവണ നിർദേശം നൽകിയിട്ടും ജോലിക്ക് ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്ക്കുന്നവര് എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിയ്ക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിതെന്നും വീണ ജോർജ് പറഞ്ഞു.















