മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് വീണ്ടും രാജ്യാന്തര പുരസ്‌കാരം. സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാലയുടെ (CEU)2021 ലെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരത്തിന് കെ കെ ശൈലജ ടീച്ചറിനെ തിരഞ്ഞെടുത്തു.
കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മികച്ച മാതൃകയായി പ്രവർത്തിച്ചതായും പൊതുപ്രവർത്തനത്തിൽ യുവതികൾക്ക് മാതൃകയാണ് കെ.കെ ശൈലജയെന്നും പുരസ്‌കാര ജൂറി അറിയിച്ചു.
വര്‍ഷംതോറും നല്‍കിവരുന്ന ഈ രാജ്യാന്തര പുരസ്‌കാരം, സ്വതന്ത്ര സമൂഹമെന്ന ആദര്‍ശത്തിലൂന്നി പ്രവര്‍ത്തിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്നതാണെന്ന് സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.
വലിയ പ്രതിസന്ധികൾ ലോകമാകെ നേരിടുമ്പോൾ നേതൃസ്ഥാനത്തേക്ക് കൂടുതൽ പേർ കടന്നുവരട്ടെയെന്നാണ് ഓൺലൈൻ ചടങ്ങിൽ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കെ.കെ ശൈലജ പറഞ്ഞു.

















