സംസ്ഥാനത്തിന് 9.85 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ്.സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീല്‍ഡ് വാക്‌സിനുമാണ് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇന്നലെയാണ് 6 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിച്ചത്.
നേരത്തെ കെ.എം.എസ്.സി.എല്‍. മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്‌സിന്‍ എറണാകുളത്താണ് എത്തിയത്. കൂടാതെ 97,500 ഡോസ് കൊവാക്‌സിനും കൊവിഷീല്‍ഡ് വാക്‌സിനും ഇന്ന് രാത്രിയോടെ കേരളത്തിലെത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

















