ലണ്ടന്‍: ആദ്യദിനം മഴമുടക്കിയ കളിയാവേശം രണ്ടാം ദിനം തുടങ്ങി. മഴ മേഘങ്ങള്‍ മാറി നിന്നതോടെ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിന് തുണക്കമായി. ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു.
അതേസമയം ഇന്നും സതാംപ്ടനില്‍ മഴ മുന്നറിയിപ്പുണ്ട്. എന്നാല്‍ ഇന്ന് മഴ കുറയുകയും ചെറുതായി തെളിഞ്ഞ അന്തരീക്ഷത്തിലേക്ക് എത്തുകയും ചെയ്തു. ഒരു പന്ത് പോലും എറിയാനാവാതെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ദിനം അരമണിക്കൂര്‍ നേരത്തെ മത്സരം ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ രണ്ടാം ദിനവും മഴയ്ക്ക് സാധ്യത നല്‍കിയാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ ആദ്യ സെഷനില്‍ മഴയുടെ ഇടപെടല്‍ ഇല്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരു ദിവസം മാത്രം റിസര്‍വ് ഡേയുള്ള സാഹചര്യത്തില്‍ മഴ വില്ലനാവുകയും ചെയ്യുമ്പോള്‍ മത്സരം ഡ്രോയില്‍ അവസാനിച്ചേക്കും. അങ്ങനെ വന്നാല്‍ ഇരു ടീമുകളേയും വിജയികളായി പ്രഖ്യാപിക്കും.
















