Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പുതിയ പൊലീസ് മുഖം ? : ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമായി; സേവനമാണ് പ്രധാനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 14, 2026, 02:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നൽകുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങിൽ ‘മൈ പൊലീസ് സ്റ്റേഷൻ’ ലോഗോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ആഞ്ഞടിച്ചതുപോലെ, ജനങ്ങളുടെ ഹൃദയത്തിൽ പൊലീസിന് മികച്ച സ്ഥാനം നേടാൻ ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

പൊലീസ് സൗഹാർദ്ദപരമായി പെരുമാറുന്നതിനൊപ്പം നിയമം ലംഘിക്കുന്നവർക്ക് പൊലീസ് അന്വേഷിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന ഭയവും ഉണ്ടാകണം. ലോകത്ത് കുറ്റവാളികൾ കൂടുതൽ നൂതനമായ രീതികൾ സ്വീകരിക്കുകയാണ്. കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ട്. അതിനനുസരിച്ച് പൊലീസിന്റെ പ്രവർത്തനരീതിയിലും മാറ്റം വരണം. പൊലീസ് നമ്മുടെ സുഹൃത്തും ബന്ധുവുമാണെന്ന ബോധം ജനങ്ങളിൽ വളർത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ആഭ്യന്തര മന്ത്രിയെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

‘മൈ പൊലീസ് സ്റ്റേഷൻ’ എന്ന് ഏതൊരാൾക്കും അഭിമാനത്തോടെ പറയാൻ കഴിയുന്ന തരത്തിൽ പൊലീസ് സ്റ്റേഷനുകളുടെ രൂപത്തിലും പ്രവർത്തനത്തിലും മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആധുനിക ജനാധിപത്യ സമൂഹത്തിന് അനുയോജ്യമായ രീതിയിൽ പ്രൊഫഷനലിസത്തിലൂടെയും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയും പൊലീസിന്റെ പ്രവർത്തനവും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളും പടിപടിയായി മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.

രാജ്യത്തിന് മാതൃകയായ പൊലീസ് സംവിധാനമാണ് കേരളത്തിലുള്ളത്. എന്നാൽ കൂടുതൽ പരിഷ്കരണം ആവശ്യമാണ്. അതിലേക്കുള്ള മുന്നേറ്റമാണ് ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതി. ഒരു കാലത്ത് ഭരണകൂടത്തിന്റെ മർദ്ദനോപകരണമായിരുന്ന പൊലീസ് സംവിധാനം ഇനി അങ്ങനെയുണ്ടാകില്ലെന്നും സംസ്ഥാനത്തെ പൊലീസിന്റെ അകവും പുറവും ഒരുപോലെ മാറുകയാണ്‌. വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവ പോലെ പൊലീസ് സ്റ്റേഷനുകളും ജനസേവന കേന്ദ്രങ്ങളായി മാറണം. ജനങ്ങളുടെ സഹകരണം കൊണ്ടാണ് ‘ഓപ്പറേഷൻ തൂഫാൻ’ ഇത്രയും വിജയകരമായതെന്നും മന്ത്രി വ്യക്തമാക്കി.

പൗരന്റെ അന്തസിനെ പൂർണമായും മാനിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ കാര്യക്ഷമമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള വലിയ ചുവടുവയ്പാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി. പൊലീസ് സ്റ്റേഷൻ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും പൊതുജനസൗഹൃദ അന്തരീക്ഷം നിലനിർത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പരാതി ഹെൽപ്പ് ഡെസ്‌ക്, വനിതാ ഹെൽപ്പ് ഡെസ്‌ക്, കുട്ടികളുടെ ഹെൽപ്പ് ഡെസ്‌ക്, സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്‌ക്, ട്രാൻസ്‌ജെൻഡർ ഹെൽപ്പ് ഡെസ്‌ക്, ഭിന്നശേഷിക്കാർക്കായുള്ള ഹെൽപ്പ് ഡെസ്‌ക്, സൈബർ ക്രൈം ഹെൽപ്പ് ഡെസ്‌ക്, നിയമസഹായ ഹെൽപ്പ് ഡെസ്‌ക് തുടങ്ങിയ വിവിധ സേവനങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.

പൊലീസിന്റെ നേട്ടങ്ങൾക്ക് തിരിച്ചടിയാകുന്ന മൂന്നാംമുറ പോലുള്ള അപരിഷ്കൃതവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ പൂർണമായും ഇല്ലാതാക്കി പൊലീസ് സ്റ്റേഷനുകളെ ആധുനിക ജനാധിപത്യത്തിന്റെ ഉത്തമ മാതൃകകളാക്കി മാറ്റുകയാണ് ആഭ്യന്തര വകുപ്പിന്റെ ലക്ഷ്യം. ഇതിനാവശ്യമായ പരിശീലനമടക്കമുള്ള കർമപരിപാടികൾക്ക് പൊലീസ് ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ആഭ്യന്തര വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന പൊലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, നിയമ-ക്രമസമാധാന വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പി. വിജയൻ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണ, പേരൂർക്കട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ടി.കെ. വിനോദ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

ReadAlso:

‘വന്ദേമാതരം’ ഗാനത്തിന്റെ പേരില്‍ വിദ്വേഷ ഭീഷണിയുമായി ബി.ജെ.പി നേതാവ്; കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല; ദേശീയ പതാക ഉയര്‍ത്തുന്ന സമയത്ത് വന്ദേമാതരം മഴുവന്‍ പാടാന്‍ തയ്യാറാവണം

ശബരിമല ചിങ്ങമാസ പൂജ, ഓണം പൂജ: പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി KSRTC

ഇനി DYFIയെ ഇവര്‍ നയിക്കും ?: ചിന്താ ജെറോമും എം. വിജിനും പുതിയ ഭാരവാഹികളാകും; ആര്യാ രാജേന്ദ്രനെ വെട്ടി

മന്ത്രിയുടെ പി.എ ആണെങ്കില്‍ സീറ്റ്‌ബെല്‍റ്റു വേണ്ട: MLA ആണെങ്കില്‍ ഒട്ടും വേണ്ട; നിയമം പറക്കട്ടെ ?

ജയിലുകളുടെ പേര് മാറ്റണം ?: ജയില്‍ ഡി.ജി.പിയുടെ അപേക്ഷ ആഭ്യന്തര വകുപ്പില്‍; റെഡ് മീറ്റ് ഒഴിവാക്കി ജയില്‍ ഭക്ഷണമെനു പരിഷ്‌ക്കരിക്കുമെന്നും എസ്. ശ്രീജിത്ത്

Tags: vd satheesanramesh chennithalaANWESHANAM NEWSMY POLICE STATIONNEW POLICE FACE

Latest News

പുതിയ പൊലീസ് മുഖം ? : ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമായി; സേവനമാണ് പ്രധാനം

ആഭ്യന്തരമന്ത്രിയുടെ വീട്ടിലേക്ക് മുന്‍മന്ത്രിയുടെ ഹെല്‍മെറ്റില്ലാത്ത യാത്ര: പിഴ ചുമത്താത് RTOയ്‌ക്കെതിരേ നടപടി വേണം

യു.എ.ഇ കപ്പലുകളെ ആക്രമിച്ച് ഇറാന്‍: അമേരിക്കയുടെ വാദം പൊളിഞ്ഞു; ഹോര്‍മൂസ് നിയന്ത്രണം ആരുടേത് ?

‘നായര്‍ അടി’ തുടരുന്നു: ഗണേഷ്‌കുമാറും സുകുമാരന്‍ നായരും പരസ്പരം ചെളിവാരിയെറിയുമ്പോള്‍ ഗണേഷിനെതിരേ പ്രമേയം പാസാക്കി NSS തിരു. താലൂക്ക് യൂണിയന്‍

അമേരിക്കന്‍ യുദ്ധക്കപ്പലില്‍ ആഭ്യന്തര കലാപമോ ?: എബ്രഹാം ലിങ്കണില്‍ നിന്നും നാവികര്‍ കടലിലേക്ക് ചാടാനൊരുങ്ങുന്നു; സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് സൈനികര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies