കൊല്ലം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. മകളെ തട്ടികൊണ്ട് പോകാൻ കെ സുധാകരൻ ശ്രമിച്ചെന്ന് പിണറായി വിജയൻ ഇന്നലെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഉദ്ധരിച്ച് കൊല്ലം സ്വദേശിയായ അഭിഭാഷകൻ ആദർശാണ് ഡിജിപിക്ക് പരാതി നൽകിയത്.
ക്രിമിനൽ ഗൂഡാലോചനയ്ക്കും തട്ടിക്കൊണ്ട് പോകലിനും കേസെടുക്കണമെന്ന് ആവശ്യം. തൻ്റെ മകളെ തട്ടിക്കൊണ്ട് പോകാൻ സുധാകരൻ ശ്രമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
മക്കളെ തട്ടിക്കൊണ്ട് പോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്ന് അദ്ദേഹത്തിൻ്റെ അടുപ്പക്കാരനായ കോൺഗ്രസ് നേതാവ് പറഞ്ഞുവെന്നാണ് പിണറായി വിജയന്‍ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ബ്രണ്ണൻ കോളേജിൽ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരൻ്റെ പരാമർശം തള്ളി കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

















