ലക്ഷദ്വീപിൽ ബിജെപി ഓഫിസുകൾക്ക് നേരെ ആക്രമണം .കവരത്തിയിലെ രണ്ട് ബിജെപി ഓഫിസുകൾക്ക് നേരെയും, ഭരണകൂടം സ്ഥാപിച്ച ഫ്ളക്സുകൾക്കും നേരെ പ്രതിഷേധക്കാർ കരി ഓയിൽ ഒഴിച്ചു.സേവ് ലക്ഷദ്വീപ് ഫോറം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയ്ക്കിടെയാണ് ഓഫീസിന് നേരെ ആക്രമണം നടത്തിയത്. ഓഫീസിന് മുൻപിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ അക്രമികൾ കരി ഓയിൽ ഒഴിച്ചു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, സ്വകാര്യ ചാനൽ ചർച്ചയിലെ പരാമർശത്തിെൻറ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തക ആയിഷ സുൽത്താന ഇന്ന് ദ്വീപിലേക്ക് തിരിക്കും. നാളെ കവരത്തി പൊലിസിന് മുന്നിൽ ഹാജരാകാനാണ് ആയിഷയോട് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.