ചക്കോരത്ത്കുളത്ത് ഇഎസ്ഐ ഡിസ്പെൻസറിയുടെ മേൽക്കൂര അടര്‍ന്നുവീണ് രണ്ടുപേർക്ക് പരിക്ക്.വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. നഴ്സിങ് അസിസ്റ്റന്‍റ് മീര, ഓഫീസ് അസിസ്റ്റന്‍റ് ജമീല എന്നിവർക്കാണ് പരിക്കേറ്റത്. മീരയുടെ നില ഗുരുതരമാണ്.
ആശുപത്രി കെട്ടിടത്തിന്‍റെ ഒന്നാം നിലയുടെ ഒരു ഭാഗമാണ് അടര്‍ന്ന് വീണത്. അപകട സമയത്ത് ആശുപത്രിയിൽ 10 ജീവനക്കാർ ജോലി ചെയ്യുന്നുണ്ടായിരുന്നു. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

















