തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുകയായിരുന്ന ലിഫ്റ്റില്‍ നിന്നും വീണ് കൊല്ലം പത്തനാപുരം സ്വദേശിനി നദീറ മരിക്കാനിടയായ സംഭവത്തില്‍ കേരള വനിതാ കമ്മിഷന് ആര്‍സിസി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടും. നിര്‍ധന കുടുംബാംഗമായ നദീറയ്ക്ക് മതിയായ നഷ്ടപരിഹാരം ആര്‍സിസി നല്‍കണമെന്ന് കമ്മിഷന് അംഗം ഷാഹിദ കമാല്‍ ആവശ്യപ്പെട്ടു.