ലക്ഷദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിർത്തി വെച്ചു.ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടികൾ നിർത്തിയത്. ഭൂമി ഏറ്റെടുക്കൽ താത്കാലികമായി നിർത്തിയത് പ്രതിഷേധം തണുപ്പിക്കാനാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.
അതേസമയം , ഭൂമി ഏറ്റെടുക്കൽ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ലക്ഷദ്വീപിൽ ഉയർന്നത്. നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കില്ലന്നാണ് ദ്വീപ് ബി ജെ പി നേതൃത്വം പറയുന്നത്. ഭൂമി പിടിച്ചെടുക്കുന്നത് സർക്കാർ നയമല്ലെന്ന് ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
അതേസമയം പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിന്‍റെ അടുത്ത ദിവസമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. കവരത്തി പിഡബ്ല്യുഡി ഓഫീസിന് എതർവശത്തടക്കം 20 ഓളം സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ചുവന്ന കൊടി നാട്ടിയത്. എന്താനാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് പോലും വീട്ടുകാരെ അറിയിക്കാതെയായിരുന്നു നടപടി.