പെരിന്തൽമണ്ണയിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു.ഏലംകുളം എളാട് കൂഴംന്തറയിലെ ചെമ്മാട്ടിൽ ബാലചന്ദ്രൻ്റെ മകൾ ദൃശ്യ (21)യാണ് കൊല്ലപ്പെട്ടത്.സഹോദരി ദേവശ്രീ ( 13 )ക്കും കുത്തേറ്റു.രാവിലെ ഏഴരയോടെ കൂടി വീടിൻ്റെ രണ്ടാം നിലയിലെ റൂമിൽ കയറിയ പ്രതി കത്തി കൊണ്ട് ദൃശ്യയെ കൊലപ്പെടുത്തുകയായിരുന്നു.
പ്രതി പെരിന്തൽമണ്ണ മുട്ടുങ്ങൽ പൊതുവയിൽ കൊണ്ടപറമ്പ് വിനീഷ് വിനോദിനെ
(21) പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ കൊല്ലപ്പെട്ട യുവതിയുടെ പിതാവിന്റെ പെരിന്തൽമണ്ണയിലുള്ള സി.കെ സ്റ്റോഴ്സ് സ്ഥാപനം അഗ്നിക്കിരയായിരുന്നു. ഈ സംഭവവും പൊലീസ് അന്വേഷിക്കുന്നുണ്ട്.