സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനോപാധികള്‍ ഇല്ലാത്ത കുട്ടികളുടെ കണക്കെടുക്കുന്നു. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് തുടങ്ങി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടന്നത്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സര്‍ക്കാരിന് കൈമാറും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള സഹായ സമിതികള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യും.
അതേസമയം സ് കൂൾ വിദ്യാർഥികളുടെ ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഭരണകൂടം നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ട് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. റിപ്പോർട്ടിന്റെ പകർപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കും കൈമാറി.

















