കെ പി സി സി പ്രസിഡിന്റെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ ആള്‍ക്കൂട്ടമുണ്ടായതില്‍ ജാഗ്രത കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെപിസിസി ആസ്ഥാനത്ത് തടിച്ചുകൂടിയ നൂറോളം പേര്‍ക്ക് എതിരെ കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ആളുകളെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചു. കൊവിഡ് മാനദണ്ഡം ലംഘിച്ചാൽ കേസെടുക്കണം. കേസെടുത്തതിന് എതിരല്ല പക്ഷേ ഏകപക്ഷിയമായി കേസെടുക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.പക്ഷേ എല്ലായിടത്തും ഒരുപോലെ വേണം. പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ സമയത്ത് പോയപ്പോള്‍ കോവിഡ് മാനദണ്ഡം പാലിച്ചിരുന്നോയെന്നും സതീശന്‍ ചോദിച്ചു.

















