കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് വീണ്ടും തുടങ്ങിയതിന് പിന്നാലെ വ്യാപക പ്രതിഷേധം. ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. എട്ടുമണിക്ക് ടോള്‍ പിരിവ് ആരംഭിക്കാനായിരുന്നു കരാറുകാരുടെ തീരുമാനം. എന്നാല്‍ ടോള്‍ ബൂത്തുകളിലേക്ക് യുവജന സംഘടനകള്‍ ഇരച്ചു കയറുകയായിരുന്നു.
പൂജാ സാമഗ്രികള്‍ തള്ളിത്താഴെയിട്ട എഐവൈഎഫ് പ്രവര്‍ത്തകര്‍, ടോള്‍ ബൂത്ത് തല്ലിപ്പൊളിക്കാനുള്ള ശ്രമം നടത്തി. പൊലീസുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി. ഇത് മൂന്നാമത്തെ തവണയാണ് ടോള്‍ ബൂത്ത് തുറക്കാനുള്ള ശ്രമം യുവജന സംഘടനകള്‍ തടയുന്ന്.