കനത്തമഴയെ തുടർന്ന് പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ഇതേതുടർന്ന് മേഖലയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയുടെ ഇരു കരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി.
നിലവിലെ ഡാമിലെ ജലനിരപ്പ് 418.70 മീറ്ററാണ്. 419ലേക്ക് എത്തുന്നതോടെ അധികജലം പുറത്തേക്ക് ഒഴുക്കും. ജനങ്ങൾ പുഴയിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

















