സംസ്ഥാനത്തെ മദ്യവിൽപന ഇന്ന് പുനരാരംഭിക്കും.ബെവ്ക്യൂ ആപ്പ് ഒഴിവാക്കി ഔട്‌ലെറ്റുകൾ വഴി നേരിട്ട് വിൽപന നടത്താനാണ് തീരുമാനം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ബിവറേജസ് ഔട്ലെറ്റുകൾ വഴിയും ബാറുകൾ വഴിയുമാണ് മദ്യവില്പന പുനരാരംഭിക്കുന്നത്. ഇവിടങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.ആവശ്യമെങ്കിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടാമെന്നും അറിയിച്ചിട്ടുണ്ട്.

















