ഡൽഹി എയിംസിൽ വൻ തീപിടുത്തം. ആശുപത്രിയിലെ ഒൻപതാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആളപായമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 22 അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇന്നലെ രാത്രി പത്തരയോടെയാണ് തീപിടുത്തം ഉണ്ടായത് . പ്രാഥമിക വിവിധ ഡയഗ്‌നോസ്റ്റിക് ലബോറട്ടറികളും പരിശോധനാ വിഭാഗങ്ങളുമാണ് ആശുപത്രിയുടെ കൺവെർജൻസ് ബ്ലോക്കിലുള്ളത്. ഷോർട്ട് സർക്യൂട്ടാവാം തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.