കാസർകോഡ് നീലേശ്വരം കരുവാച്ചേരി ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. മംഗളൂരുവിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം . അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും ഗ്യാസ് ടാങ്കർ ഇളകി തെറിച്ചു പോയിരുന്നു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.പ്രദേശത്തെ ആളുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മംഗളൂരുവില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി ടാങ്കര്‍ നീക്കം ചെയ്യും. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്

















